---
title: "കൊച്ചിയിലേയ്ക്കുള്ള ബാറ്റിക് എയർ (Batik Air) വിമാനം തകർക്കാൻ ശ്രമം; പാലക്കാടുക്കാരൻ പിടിയിൽ"
english_title: "Attempt to crash Batik Air flight to Kochi; Palakkad man arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377167/Attempt to crash Batik Air flight to Kochi; Palakkad man arrested"
published_at: "2026-08-07T09:35:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755ca96c1d9_916058.jpg"
keywords: []
---

# കൊച്ചിയിലേയ്ക്കുള്ള ബാറ്റിക് എയർ (Batik Air) വിമാനം തകർക്കാൻ ശ്രമം; പാലക്കാടുക്കാരൻ പിടിയിൽ

> **Lead Summary:** കൊച്ചി....വിമാനം അട്ടിമറിക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട കോലാലംമ്പൂർ - കൊച്ചി വിമാനത്തിന്റെ വിന്റോ ഗ്ലാസ് തകർക്കുകയും, എമർജെൻസി വാതിൽ തുറക്കുവാനുമിയാൾ ശ്രമിക്കുകയായിരുന്നുഈ സമയം വിമാനം ഇരുപത്തയ്യായിരം അടി മുകളിലായിരുന്നു.

## Article Content

കൊച്ചി....വിമാനം അട്ടിമറിക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട കോലാലംമ്പൂർ - കൊച്ചി വിമാനത്തിന്റെ വിന്റോ ഗ്ലാസ് തകർക്കുകയും, എമർജെൻസി വാതിൽ തുറക്കുവാനുമിയാൾ ശ്രമിക്കുകയായിരുന്നുഈ സമയം വിമാനം ഇരുപത്തയ്യായിരം അടി മുകളിലായിരുന്നു.

OD - 231, ബാറ്റിക് എയർലൈയിൽസിലെ, 12 A - സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന പാലക്കാട്, കൂറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (36)) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 09. 30 നും, 11.05 നും ഇടയിൽ വിമാനം പറന്നുകൊണ്ടിരിക്കെ ആയിരുന്നു ജംഷീർ വിമാനത്തിനുള്ളിൽ അക്രമം നടത്തിയതും നിരവധി യാത്രക്കാരുമായി പറന്ന വിമാനം തകരാറിലാക്കാൻ പരമാവധി ശ്രമം നടത്തിയതും.

എമർജൻസി വിൻഡോ പാനൽ ഇയാൾ ആദ്യം അടിച്ചു തകർത്തു. ശേഷം വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ വലിച്ചു തുറക്കാൻ പരമാവധി ശ്രമം നടത്തി.

ഇത് തടയാൻ ശ്രമിച്ച ക്യാബിൻ ക്രൂ അംഗങ്ങളെയും മറ്റ് സഹ യാത്രികരെയും ജംഷീർ ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനവധി യാത്രക്കാരുമായി പറന്ന വിമാനത്തിനുള്ളിൽ സമാനതകളില്ലാത്ത അക്രമമാണ് ജംഷീർ നടത്തിയത്.

യാതൊരു വിധ പ്രകോപനങ്ങളും ഇല്ലാതെ, വളരെ ഉയരത്തിൽ പറന്നു കൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ച ജംഷീറിന് കണക്കുകൾ തെറ്റിയത് കൂടെ ഉണ്ടായിരുന്ന സഹ യാത്രികർ തന്നെ നടത്തിയ ധീരമായ ഇടപെടലിലൂടെയാണ്.

വളരെ നന്നായി പെരുമാറിയ ക്യാബിൻ ക്രൂ അംഗങ്ങളും, യാത്രക്കാരും മാത്രം ഉണ്ടായിരുന്ന വിമാനത്തിനുള്ളിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ച ജംഷീറിനെ സഹ യാത്രക്കാരായ കുറച്ചു പേരും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് ഉടനടി കീഴ്പ്പെടുത്തി, വിമാനത്തിനുള്ളിൽ കൈ രണ്ടും കൂട്ടി കെട്ടി ഇടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377167/Attempt to crash Batik Air flight to Kochi; Palakkad man arrested)